മുസ്ളിംലീഗ് പ്രവര്ത്തകന് അസ്ലം വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ പൊലീസ് കനത്ത സുരക്ഷ

നാദാപുരം : മുസ്ളിംലീഗ് പ്രവര്ത്തകന് അസ്ലം വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. നാദാപുരം, കുറ്റ്യാടി, തൊട്ടില്‍പാലം, വളയം, എടച്ചേരി, ചോമ്ബാല തുടങ്ങിയ പൊലീസ് സ്റ്റേഷന് പരിധിയില്‍ പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. എഎസ്പി കറുപ്പസാമിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി സിഐ ടി സജീവനാണ് അന്വേഷണ ചുമതല. നാദാപുരം, കുറ്റ്യാടി സ്റ്റേഷനുകളിലെ എസ്ഐമാരെ ഉള്‍പ്പെടുത്തി എട്ടംഗ അന്വേഷണസംഘം രൂപീകരിച്ചു. കെഎപി, എംഎസ്പി, ദ്രുതകര്‍മസേന, ബോംബ് സ്ക്വാഡ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ സിഐമാരുടെയും എസ്ഐമാരുടെയും മേല്‍നോട്ടത്തില്‍ വിവിധ പ്രദേശങ്ങളില്‍ പൊലീസ് പിക്കറ്റ്് പോസ്റ്റുകള്‍ സ്ഥാപിച്ചു. കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്രകശ്യപിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ്സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വടകര റൂറല്‍ എസ്പി വിജയകുമാര്‍, എഎസ്പി കറുപ്പസാമി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നു.
