മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി ചുമതലയേറ്റു

തിരുവനന്തപുരം; മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തിലെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി ചുമതലയേറ്റു. മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരും പ്രചരണ സമിതി അധ്യക്ഷനും നേതൃത്വം ഏറ്റെടുത്തു. ബെന്നി ബഹനാനും UDF കണ്‍വീനറായി ചുമതലയേറ്റെടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശപ്രകടനങ്ങള്ക്കിടയിലൂടെയാണ് kpcc യുടെ പുതിയ പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും ഇന്ദിരാഭവനിലെത്തിയത്. രാവിലെ 11.30 ഓടെ കെ പി സി സി ആസ്ഥാനത്തെത്തിയ മുല്ലപ്പള്ളി ദേശീയ പതാക ഉയര്‍ത്തി

തുടര്‍ന്ന് നിലവിലെ പ്രസിഡന്റ് എം എം ഹസനില്‍ നിന്ന് ചുമതലയേറ്റടതു. പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു. വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ കെ സുധാകരനും എം ഐ ഷാനവാസും കൊടിക്കുന്നില്‍ സുരേഷും പ്രചരണ സമിതി തലവന്‍ കെ മുരളീധരനും മുല്ലപ്പള്ളിക്കൊപ്പം ചുമതലയേറ്റു.

എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല.പിസി ചാക്കോ, കെ സി വേണുഗോപാല്‍ എന്നീ മുതിര്‍ന്ന നേതാക്കളും MP മാര്‍ MLA മാര്‍ ഉള്‍പ്പെടെ നേതൃ നിരയും പ്രവര്‍ത്തകരും സ്ഥാനമേറ്റടുക്കല്‍ ചടങ്ങിന് സാക്ഷികളായി

