മുചുകുന്ന് ചെറുവാനത്ത് കുന്ന് കോളനിയിലേക്ക് റോഡ് നിര്‍മിക്കും

കൊയിലാണ്ടി: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍. എസ്. എസ്. സഹവാസ ക്യാമ്പിനോടനുബന്ധിച്ച് മുചുകുന്ന് ചെറുവാനത്ത് കുന്ന് കോളനിയിലേക്ക് റോഡ് നിര്‍മിക്കും. പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസുകളും കലാപാരിപാടികളും സംഘടിപ്പിക്കും. ഡിസംബര്‍ 24ന് മുചുകുന്ന് ഗവ. കോളേജിലാണ് ക്യാമ്പ് ആരംഭിക്കുന്നത്. കെ. ദാസന്‍. എം. എല്‍. എ ഉദ്ഘാടനം ചെയ്യും. ചെറുവാനത്ത് കുന്ന് കോളനിയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് യു കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി. കെ. ശശി, എ. സുബഷ്‌കുമാര്‍, സി. ജയരാജ്, സി. പി. ബാബു, കെ. സുധര്‍മ എന്നിവര്‍ സംസാരിച്ചു. സി. കെ. ശശി ചെയര്‍മാനും സി. പി. ബാബു കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. കെ ദാസന്‍ എം എല്‍ എ, ഷീജ പട്ടേരി എന്നിവര്‍ രക്ഷാധികാരികളായിരിക്കും.
