KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയ്ക്കും മാധ്യമങ്ങള്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‍പെന്‍ഷന്‍

ആലപ്പുഴ:  മുഖ്യമന്ത്രിയ്ക്കും മാധ്യമങ്ങള്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‍പെന്‍ഷന്‍. ആലപ്പുഴ എആര്‍ ക്യാമ്ബിലെ പോലീസുദ്യോഗസ്ഥനായ കായംകുളം സ്വദേശി രാജഗോപാലിനെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്ത് ഉത്തരവിറങ്ങിയത്. മാധ്യമപ്രവര്‍ത്തകരെ അകാരണമായി കയ്യേറ്റം ചെയ്ത കോഴിക്കോട് ടൗണ്‍ എസ് ഐ വിമോദിനെതിരെ നടപടിയെടുത്തവരെ ഉള്‍പ്പെടെ ഫേസ്‍ബുക്കില്‍ അസഭ്യവര്‍ഷം നടത്തിയതിനെത്തുടര്‍ന്നാണ് അടിയന്തിര നടപടി.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ ആകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത എസ്‌ഐ വിമോദിനെ സസ്പെന്‍റ് ചെയ്തതോടെയാണ് രാജഗോപാല്‍ താന്‍ പോലീസാണെന്ന കാര്യം മറന്നു പോയത്. പിന്നെ ഒന്നും നോക്കിയില്ല. പോയവര്‍ക്കും വന്നവര്‍ക്കുമെല്ലാം നേരെ അസഭ്യവര്‍ഷം.

മുഖ്യമന്ത്രി പിണറായി വിജയനെയും മാധ്യമങ്ങളെയും ഡിജിപിയെയും എല്ലാം ഫേസ്ബുക്കില്‍ രാജഗോപാല്‍ കടന്നാക്രമിച്ചു. ആഗസ്ത് ഒന്നാംതീയ്യതി രാവില 9.27 ഇട്ട പോസ്റ്റില്‍ ഈ പോലീസുകാരന്‍ പറയുന്നത് സെന്‍കുമാര്‍ സാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ്. അന്നേ ദിവസം തന്നെ ഉച്ചതിരിഞ്ഞ് രണ്ട് മണിയായപ്പോള്‍ വെല്ലുവിളി മുഖ്യമന്ത്രിയോടായി. ഇരട്ടച്ചങ്കെന്ന് പറഞ്ഞയാള്‍ക്ക് നട്ടെല്ലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എസ്‌ഐ വിമോദിന് ഈ ഗതി വരില്ലായിരുന്നു. നാലാംലിഗക്കാര്‍ക്ക് അമിത സ്വാതന്ത്രമാണ്. എന്നിങ്ങനെ പോയി പോസ്റ്റുകള്‍. പിന്നീട് അസഭ്യവര്‍ഷവും തുടങ്ങി. സംഭവമറിഞ്ഞതോടെ ആലപ്പുഴ എആര്‍ ക്യാമ്ബിലെ ഡെപ്യൂട്ടി കമാന്‍റിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് കിട്ടി. ഉച്ചയാകുമ്ബോഴേക്ക് സസ്പെന്‍ഷനും കയ്യില്‍ കിട്ടി.

Advertisements

 

Share news