KOYILANDY DIARY.COM

The Perfect News Portal

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകണo കോടിയേരി

കൊച്ചി > മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെയുഡബ്ള്യുജെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി റിപ്പോര്‍ട്ടിങ്ങിലടക്കം പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കണമെന്നും  കോടിയേരി ആവശ്യപ്പെട്ടു.

പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ചില ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നു. തുടര്‍നടപടി ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. പ്രശ്നം പരിഹരിക്കാന്‍ സിപിഐ എമ്മിന്റെ ഭാഗത്തുനിന്ന് ആകുന്നതെല്ലാം ചെയ്യും.

ജുഡീഷ്യറി സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വകുപ്പുകളോടെന്നപോലെ സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കഴിയില്ല. മാധ്യമപ്രവര്‍ത്തകരും ജുഡീഷ്യല്‍ ഓഫീസര്‍മാരും ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും കോടിയേരി പറഞ്ഞു

Advertisements

 

Share news