മഹാരാജാസ് കോളേജ് ക്യാമ്പസിൽ അർജ്ജുൻ എത്തി അഭിമന്യു ഇല്ലാതെ..

കൊച്ചി: മരണ മുഖത്ത് നിന്ന് പടവെട്ടി ജയിച്ച് അര്ജുന് വീണ്ടും തന്റെ പ്രിയപ്പെട്ട കാമ്പസ് ചുവന്നുതുടുക്കുന്നത് കാണാനെത്തി. മഹാരാജാസില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിവീഴ്ത്തിയ അഭിമന്യുവിന്റെ പ്രിയസുഹൃത്താണ് അര്ജുന്. അഭിമന്യുവിനോടൊപ്പം കണ്ട സ്വപ്നമാണ് ഇന്നലെ തങ്ങളുടെ കൂട്ടുകാര്‍ നേടി കൊടുത്തത്.
തിരഞ്ഞെടുപ്പ് നടന്ന 14 സീറ്റുകളില്‍ മുഴുവനും എസ്.എഫ്.ഐ വന്‍ മുന്നേറ്റത്തോടെ വിജയിച്ചു. അഭിമന്യുവിന്റെ ഓര്‍മ്മകളും തളരാത്ത മനസുമായി അര്ജുന് കോളേജിലേക്ക് വീണ്ടുമെത്തിയത് തിരഞ്ഞെടുപ്പ് ദിവസം പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. അഭിമന്യുവിനൊപ്പം കുത്തേറ്റ് ചികിത്സയിലായിരുന്ന അര്ജുന് ആശുപത്രി വിട്ടശേഷം ആദ്യമായാണ് ഇന്നലെ കേളേജിലെത്തിയത്. എസ.എഫ്.ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ അവനെ സ്വീകരിച്ചു. അഭിമന്യു ഇല്ലാത്ത ഈ കലാലയത്തിലേക്ക് വീണ്ടും വരുന്നതില്‍ സങ്കടമുണ്ട്. അന്നുണ്ടായ സംഭവങ്ങളെ യാതൊരു വിധത്തിലും ഭയക്കുന്നില്ല. കൂടുതല്‍ കരുത്തോടെ കലാലയത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും മുന്നോട്ട് വരുമെന്നും അര്ജുന് പറഞ്ഞു.

ആരോഗ്യസ്ഥതി പൂര്‍ണമായും മെച്ചപ്പെട്ട നിലയിലെത്തിയിട്ടില്ലെങ്കിലും ഇന്നു മുതല്‍ ക്ലാസില്‍ വരാനാണ് തീരുമാനം. ഫ്രറ്റേണിറ്റി പാര്‍ട്ടി കഴിഞ്ഞ തവണ നേടിയ ഒരു സീറ്റു കൂടി എസ്.എഫ്.ഐ തിരിച്ചു പിടച്ചു. അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നിലെന്ന് ആരോപിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിനിധാനം ചെയ്യുന്ന ഫ്രറ്റേണിറ്റി ഇക്കുറിയും തിരഞ്ഞെടുപ്പില്‍ ചെയര്മാന് സ്ഥാനം ഉള്‍പ്പടെ പത്ത് സീറ്റുകളിലേക്ക് മത്സരിച്ചു. കഴിഞ്ഞ തവണ വിജയിച്ച ഫുഅദ് ആയിരുന്നു ചെയര്മാന് സ്ഥാനാര്‍ത്ഥി. 300ന് വോട്ടുകള്‍ ഇയാള്‍ നേടി. എസ്.എഫ്.ഐ ഉള്‍പ്പടെ ഒരു സംഘടനയും ഇവരെ പരസ്യമായി എതിര്‍ത്തില്ല. തിരഞ്ഞെടുക്കപ്പെട്ടവര്‍: ചെയര്മാന്: അരുണ്‍ ജഗതീശന്, വൈസ് ചെയര്മാന് : ശില്‍പ്പ.കെ.ബി, ജനറല്‍ സെക്രട്ടറി: രധു കൃഷ്ണന്, യു.യു.സി : ബോബിന് ജോസഫ്, അതുല്‍ കൃഷ്ണ.ടി.പി, ആര്‍ട്ട്സ് ക്ലബ് സെക്രട്ടറി: അനന്ദു സി.എ, മാഗസീന് എഡിറ്റര്‍ : മുഹമ്മദ് യാസിം, വനിതാ പ്രതിനിധി : ജെസീല കെ.എ, എയിഞ്ചല്‍ ഏലിയാസ്.

