മഴക്കെടുതി: വയനാടിന്റെ കണ്ണീരൊപ്പാൻ കുടുംബശ്രീ ഹോം ഷോപ്പും

വയനാട്: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയിൽ ജില്ലാ കലക്ടറുടെ അഭ്യർത്ഥനപ്രകാരം അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റും എത്തിക്കുന്നതിന് കുടുംബശ്രീ ഹോം ഷോപ്പ് രംഗത്തിറങ്ങി. ജില്ലാ കലക്ടറേറ്റിൽ ഉള്ള റിലീഫ് സ്റ്റോറിൽ. ഇവയെല്ലാം അടിയന്തിരമായി എത്തിക്കും.
400 കിലോ അരിയും, 100 ബോട്ടിൽ ക്ലീനിങ് മെറ്റീരിയലുകളും, 100 പാക്കറ്റ് സാനിറ്ററി നാപ്കിനുകളും എന്നിവയാണ് ഹോം ഷോപ്പ് മാനേജ്മെൻറ് ടീം എത്തിക്കുക. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുപത്തിയയ്യായിരം രൂപയും നൽകുമെന്ന് ഭാരവാഹികളായ പ്രസാദ് കൈതക്കലും, ഖാദർ വെളിയൂരും പറഞ്ഞു.
