മലേഷ്യയിലെ പ്രശസ്തനായ പാമ്പ് പിടിത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു മരിച്ചു

ക്വലാലംപുര്‍: മലേഷ്യയിലെ പ്രശസ്തനായ പാമ്പ് പിടിത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു മരിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന അബു സരിന് ഹുസിന് (33) ആണ് വെള്ളിയാഴ്ച മരിച്ചത്.
അഗ്നിസേനയില്‍ ജീവനക്കാരനായ ഹുസിന്റെ വാര്‍ത്ത ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വന്നതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്. പാമ്ബുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഗ്നസേനാംഗങ്ങളെ പരിശീലിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്. തിങ്കളാഴ്ച പാമ്ബുപിടിത്തതിനിടെ മൂര്‍ഖന്റെ കടിയേറ്റ് ആസ്പത്രിയിലായിരുന്നു ഇദ്ദേഹം.

വളര്ത്തുപാമ്ബ് ‘പുനര്‍ജനിച്ച കൂട്ടുകാരി’യാണെന്നായിരുന്നു ഹുസിന്റെ വിശ്വാസം. ഇക്കാരണത്താല്‍ താന്‍ അതിനെ വിവാഹം കഴിച്ചുവെന്ന് 2016-ല്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറഞ്ഞു. നാലു പാമ്പുകളെ ഇദ്ദേഹം വീട്ടില്‍ വളര്‍ത്തിയിരുന്നു. ‘ഞാന്‍ പാമ്ബിനെ വിവാഹം കഴിച്ചെന്നു പറഞ്ഞ് എന്റെ ഫോട്ടോയുപയോഗിച്ച് മാധ്യമങ്ങള്‍ കഥകളുണ്ടാക്കി’യെന്നാണ് വാര്‍ത്തകളോട് ഹുസിന് പിന്നീട് പ്രതികരിച്ചത്.

‘ഏഷ്യാസ് ഗോട്ട് ടാലന്റ്’ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പാമ്ബിനെ ചുംബിച്ച് ‘ധീരത’കാട്ടിയിരുന്നു ഹുസിന്.

