മലയോര മേഖലയിൽ ആഞ്ഞടിച്ച കാറ്റിലും മഴയിലും വ്യാപക കൃഷിനാശം

കുറ്റ്യാടി: കഴിഞ്ഞ ദിവസം മലയോര മേഖലയിൽ ആഞ്ഞടിച്ച കാറ്റിലും മഴയിലും കാവിലുംപാറ പഞ്ചായത്തിലെ കുണ്ട് തോട്, ബെൽ മൗണ്ട്, വട്ടിപ്പന എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശം, മൂന്ന് വീടുകൾ തകർന്നു. ബെൽ മൗണ്ടിലെ കാട്ടുമ്മൽ മായിൻറ ഓടിട്ട വീടിന്ന് മുകളിൽ കവുങ്ങും തെങ്ങും കടപുഴകി വീണ് പൂർണ്ണമായി നശിച്ചു.
വട്ടിപ്പന മലയിൽ വേനം പുറത്ത് കുന്നേൽ സുരേഷ്, കക്കല്ലിൽ കുര്യാക്കോസ് എന്നിവരുടെ വീടുകളുടെ മുകളിൽ
കാറ്റിൽ മരങ്ങൾ മുറിഞ്ഞു വീണ് ഭാഗികമായി നശിച്ചു. തൊട്ടടുത്ത പ്രദേശങ്ങളിലെ ഹെക്ടർ കണക്കിന്ന് കൃഷികളാണ് നശിച്ചത്. ഗ്രാമ്പു, കമുങ്ങ്, വാഴ, റബ്ബർ, ജാതി,തെങ്ങ്, തുടങ്ങിയ വൃക്ഷങ്ങളും കാറ്റിൽ നശിച്ചു.

