മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്കാരം സമര്‍പ്പിച്ചു

മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്കാരം ഹാരിസ് ഭായിക്ക് സമര്‍പ്പിക്കുന്നു
കൊയിലാണ്ടി: മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്കാരം പ്രശസ്ത തബല വാദഗകനും ഗുരുനാഥനുമായ ഉസ്താദ് ഹാരിസ് ഭായിക്ക് സമര്‍പ്പിച്ചു. അനുസ്മരണ സമ്മേളനം ഡോ.ഗോവിന്ദവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. ശിവദാസ് ചേമഞ്ചേരി അദ്ധ്യക്ഷനായിരുന്നു.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഹാരിസ് ഭായിക്ക് പുരസ്കാരം സമര്‍പ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട് പൊന്നാട ചാര്‍ത്തി ആദരിക്കുകയും കെ.രാധാകൃഷ്ണന് പ്രശസ്തി പത്രവും എം. പ്രസാദ് ക്യാഷ് അവാര്‍ഡും സമര്‍പ്പിച്ചു. കലാ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ബിരുദ ദാനവും ഗുരു നിര്‍വ്വഹിച്ചു.
യു.കെ.രാഘവന്, ശിവദാസ് കാരോളി, സത്യന് മേപ്പയ്യൂര്‍, കെ.സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സുനില്‍ തിരുവങ്ങൂര്‍ സ്വാഗതവും, അച്ചുതന് ചേമഞ്ചേരി നന്ദിയും പറഞ്ഞു.
