മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കുഴല്‍പ്പണവേട്ട

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കുഴല്‍പ്പണവേട്ട. പെരിന്തല്‍മണ്ണയ്ക്കടുത്ത് മേലാറ്റൂരില്‍ മുന്നേകാല്‍ കോടിയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ബിജു, അര്‍ഷാദ് എന്നിവരാണ് പിടിയിലായത്.
കാറിന്‍റെ ഹാന്‍ഡ് ബ്രേക്കിനടിയിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

