മന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തിലെ ക്രമക്കേടില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത നടപടി സ്വീകരിച്ചത്.
നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ലോകായുക്ത നിരീക്ഷിച്ചു. സെപ്റ്റംബര്‍ 16ന് മന്ത്രി ലോകായുക്തയില്‍ ഹാജരാകണമെന്നും ഇത് സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വയനാട് ബാലാവകാശ കമ്മിഷന്‍ അംഗം ടി.ബി സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
Advertisements

