മനോജ് വധക്കേസ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു

കൊയിലാണ്ടി: പയ്യോളി മനോജ് വധക്കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. സിപിഎം പ്രവര്‍ത്തകരായ പത്ത് പ്രതികളെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 24 വരെ റിമാണ്ട് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. നേരത്തെ സിബിഐ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതികളെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ന് ഹാജരാക്കിയത്. ആദ്യം അറസ്റ്റ് ചെയ്ത ഒന്‍പത് പ്രതികളെ കൂടാതെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 25 ാം പ്രതി കെ. കെ. പ്രേമനെ കൂടി ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റി
പയ്യോളി താരേമ്മല്‍ സി.ടി. മനോജിന്റെ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മറ്റി അംഗം പയ്യോളി കിഴൂര്‍ വള്ളുപറമ്പില്‍ ടി. ചന്തു (73), ലോക്കല്‍ സെക്രട്ടറി കിഴൂര്‍ പുതിയ വീട്ടില്‍ പി.വി. രാമചന്ദ്രന്‍ (59), അയനിക്കാട് സൌത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി തിക്കോടി പുറക്കാട് പിലാതോട്ടില്‍ പി.കെ. കുമാരന്‍ (53), ഏരിയ കമ്മറ്റി അംഗം പയ്യോളി സീസണില്‍ സി. സുരേഷ് ബാബു (54), ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പയ്യോളി ഷോനിനാഥത്തില്‍ എന്‍.സി. മുസ്തഫ (47), പയ്യോളി കാവും പുറത്ത് താഴെ കെ.ടി. ലിഗേഷ് (38), മൂടാടി ലോക്കല്‍ കമ്മറ്റി അംഗം മുചുകുന്ന് പുളിയെടത്ത് പി. അനൂപ് (28), മുചുകുന്ന് മീത്തല്‍ നീലംചേരി അരുണ്‍നാഥ് (26), മുചുകുന്ന് നാറാത്ത് മീത്തല്‍ കെ. ബി. രതീഷ് (27) പയ്യോളി കാപ്പിരിക്കാട്ടില്‍ കെ.കെ. പ്രേമന്‍ (49) എന്നിവരെയാണ് ഇന്ന് ഈ മാസം 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

