മനുഷ്യച്ചങ്ങലയില്‍ ജില്ലയില്‍നിന്ന് മൂന്നുലക്ഷം പേര്‍ പങ്കെടുക്കും

കോഴിക്കോട് > 29ന് നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ ജില്ലയില്‍നിന്ന് മൂന്നുലക്ഷം പേര്‍ പങ്കെടുക്കും. 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്ക് പണം ലഭിക്കാതെ രാജ്യത്തെമ്പാടും ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്.
ജനങ്ങള്‍ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കാസര്‍കോടുനിന്നും തിരുവനന്തപുരം വരെ തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയില്‍ ജില്ലയില്‍ നിന്ന് മൂന്നുലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മനുഷ്യച്ചങ്ങലയില്‍ കണ്ണികളാവാന്‍ മുന്നോട്ടുവരണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
യോഗത്തില്‍ പി മോഹനന്‍ അധ്യക്ഷനായി. എളമരം കരീം, എം ഭാസ്കരന്‍, എം നാരായണന്‍, ഇ പി ദാമോദരന്‍, എം ആലിക്കോയ, ഇ കെ അജിത്ത്, എ കെ ബാലന്‍, എ രാഘവന്‍, ആര്‍ ഗോപാലന്‍, കെ കെ നാരായണന്‍, പി കെ ബാലന്‍, സി പി മുസാഫര്‍ അഹമ്മദ്, ടി പി ബാലകൃഷ്ണന്‍ നായര്‍, പി ലക്ഷമണന്‍, പി ആര്‍ സുനില്‍ സിങ്, പി ടി ആസാദ്, പി ടി മാത്യു, സ്വാലിഹ് കൂടത്തായ്, കെ ലോഹ്യ, സി സത്യചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.
