മത സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്

ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. സമവായത്തിലൂടെ മാത്രമെ വിധി നടപ്പാക്കാനാവൂ. ബിജെപിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. മത സംഘര്ഷമുണ്ടാക്കാ നാണ് ബിജെപിയുടെ ശ്രമം.
സംഘര്‍ഷത്തിലൂടെ വോട്ട് കിട്ടുക എന്ന അപലപനീയമായ രാഷ്ട്രീയ സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ബിജെ പി ശബരിമലയെ അയോധ്യയാക്കാന്‍ ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.

ആര് എസ് എസിന്റെ നാമജപയാത്ര യില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നാണ് ചെന്നിത്തല കോഴിക്കോട് പറഞ്ഞത്. ഇതിനെത്തള്ളിയാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്.

ശബരിമല വിനോദസഞ്ചാര കേന്ദ്രമല്ല.ആചാരം ലംഘിക്കുക എന്ന് പറഞ്ഞാല്‍ നിയമം കൈയിലെടുക്കലാണ്.ഇപ്പോള്‍ ശബരിമലയിലേയ്ക്ക് പോകാനൊരുങ്ങുന്നവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

