മണ്ഡല വിളക്കാഘോഷങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: മണ്ഡല വിളക്കാഘോഷങ്ങൾക്ക് തുടക്കമായി. കൊരയങ്ങാട് തെരു മഹാഗണപതി, ഭഗവതി ക്ഷേത്രത്തിൽ മണ്ഡലവിളക്ക് ആഘോഷങ്ങൾ തുടങ്ങി. 41 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ദിവസേന പ്രത്യേക വിളക്ക് പൂജ ഉണ്ടാവും. കൂടാതെ നാല് വെള്ളിയാഴ്ചകളിൽ പകൽ ചെണ്ടമേളത്തോടു കൂടിയ എഴുന്നള്ളിപ്പും ഉണ്ടാവും. മുൻകൂട്ടി ബുക്ക് ചെയ്താണ് പ്രത്യേക മണ്ഡലവിളക്ക് പൂജ നടത്തുന്നത്.
