മകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോയ അമ്മ അപകടത്തില്‍ മരിച്ചു

കാലടി: സൗദി അറേബ്യയില്‍ നിന്നു വരുന്ന മകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോയ അമ്മ അപകടത്തില്‍ മരിച്ചു. ഏന്തയാര്‍ ഒലയനാട് ശ്രീഗാന്ധി സ്മാരക യു.പി. സ്കൂളിലെ പ്രധാനാധ്യാപികയായ ലൈലയാ (53) ണു മരിച്ചത്.
മകന് റിലീഷ് ബാബുവിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ ഭര്‍ത്താവ് സതീഷ് ബാബുവിനൊപ്പമായിരുന്നു യാത്ര. സതീഷ് ബാബുവിനെ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെടുമ്പാശേരിയിലേക്കുള്ള യാത്രയ്ക്കിടെ കാലടിയില്‍ എം.സി. റോഡില്‍ മറ്റൂര്‍ ഗവ. ആശുപത്രിക്കു സമീപമായിരുന്നു അപകടം. ബെംഗളുരുവില്‍ ദന്ത ഡോക്ടറായ മകള്‍ ആര്യയുടെ വിവാഹം 18ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാനായാണ് റിലീഷ് എത്തിയത്.

ലൈലയുടെ മൃതദേഹം അങ്കമാലി ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. ഒലയനാട് സ്കൂളില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലെത്തിച്ചു.

