ഭുതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭുതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണുള്ളത്. ഇപ്പോഴത്തെ ജല നിരപ്പ് 30. 60 മീറ്റര്‍ ആണ്. രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നത്. എന്നാല്‍ ജല നിരപ്പ് ഉയര്‍ന്നതോടെ വീണ്ടും രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. 34.95 ആണ് ഡാമിന്റെ സംഭരണ ശേഷി. മലങ്കര, കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകളും ഉയര്‍ത്തി.
