ഭാര്യയെ സംശയരോഗിയായ ഭര്‍ത്താവ് കുത്തി കൊന്നു
 
        തിരുവനന്തപുരം: ചിറയിന്‍കീഴിന് സമീപം മുട്ടപ്പലത്ത് ഭാര്യയെ സംശയരോഗിയായ ഭര്‍ത്താവ് കുത്തി കൊന്നു. ശ്രീകല (45) ആണ് മരിച്ചത്. കൃത്യത്തിനുശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ ചിറയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് ലാലു എന്ന് വിളിക്കുന്ന രാജനാണ് കലയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ലാലുവിനെ ഇന്ന് പുലര്‍ച്ചെയോടെ പോലീസ് പിടികൂടുകയായിരുന്നു. കലയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.



 
                        

 
                 
                