ഭക്‌തയെ ആക്രമിച്ച കേസിലും കെ സുരേന്ദ്രന്‍ പ്രതി

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ സന്നിധാനത്ത് വെച്ച് ആക്രമിച്ച കേസിലും ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ കേസ്. നിലവില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ജയിലിലുള്ള സുരേന്ദ്രനെ അവിടെയെത്തി അറസ്‌റ്റ് ചെയ്തേക്കും.
സന്നിധാനം പോലീസ് ക്രൈം നമ്ബര്‍ 16/18 ആയി ചാര്‍ജ് ചെയ്‌തിരിക്കുന്ന കേസില്‍ ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്‌ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച കേസില്‍ അറസ്‌റ്റിലായ സുരേന്ദ്രന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസിനെ ഭീഷണിപെടുത്തിയ കേസില്‍ വാറണ്ടുള്ളതിനാല്‍ പുറത്തിറങ്ങാനായില്ല. ശബരിമലയും നിലയ്‌ക്കലും അടങ്ങുന്ന റാന്നി താലൂക്കില്‍ 2 മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യ മനുവദിച്ചിട്ടുള്ളതും .

