ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം കൊരയങ്ങാട് വനിതാ ശാഖയുടെ ആഭിമുഖ്യത്തിൽ “അമ്മ അറിയാൻ” എന്ന പേരിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. മെഡിക്കൽ കോളെജിലെ സൈക്കോളജിസ്റ്റ് എസ്. രമ്യ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. കെ.കെ. കാർത്ത്യായനി അദ്ധ്യക്ഷത വഹിച്ചു. എം.സി. ശ്രീമതി ആശംസകളർപ്പിച്ചു സംസാരിച്ചു.
