ബൈക്ക് മോഷണകേസ്സിലെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു

കൊയിലാണ്ടി: നിരവധി മോഷണക്കേസ്സിലെ പ്രതിയായ പുളിയഞ്ചേരി കിഴക്കേ വാരിയം വീട്ടിൽ ഷാനിദിനെ (26) മുചുകുന്നിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 29 ന് പുലർച്ചെ മുചുകുന്ന് കിള്ള വയൽ താഴെ പെരുവയൽ അഭിജിത്തിന്റെ ബൈക്ക് കവർന്ന കേസിലാണ് തെളിവെടുപ്പിനായി അഭിജിത്തിന്റെ വീട്ടിൽ കൊണ്ടുവന്നത്. ഏറണാകുളം പോലീസ് മോഷണകേസ്സിൽ അറസ്റ്റ് ചെയ്തപ്പോഴാണ് കൊയിലാണ്ടിയിലെ മോഷണവും അറിയുന്നത്. കൊയിലാണ്ടി എസ്.ഐ.കെ.ബാബുരാജായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
