KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി സമ്പർക്ക യജ്ഞ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> ബി.ജെ.പി ദേശീയ കൗൺസിൽ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സമ്പർക്ക യജ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി സി.പി സതീശൻ, കൊയിലാണ്ടി സ്റ്റീൽ ഇൻഡ്യ മാനേജിംങ് ഡയറക്ടർ രാജീവിന് പരിപാടിയുടെ ലഘുലേഖ കൈമാറി ഉദ്ഘാടനം ചെയ്തു. സപ്തംബർ 5 മുതൽ 11 വരെ കേരളത്തിലെ മുഴുവൻ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ദേശീയസമ്മേളന സന്ദേശം ജനങ്ങളിലെത്തിയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്. മണ്ഡലം പ്രസിഡണ്ട് അഡ്വ: വി. സത്യൻ, കെ.പി മോഹനൻ, വി.കെ ഉണ്ണികൃഷ്ണൻ, മുരളീധര ഗോപാൽ, ഫൽഗുണൻ, വിജയൻ കെ.ടി, സുരേഷ് കെ.വി, മാധവൻ പൂക്കാട്, മുകുന്ദൻ വി.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Share news