ബി.ജെ.പിയും ആര്.എസ്.എസും മതേതരത്വ സങ്കല്പങ്ങളെ ഭയപ്പെടുകയാണ്: ബിനോയ് വിശ്വം

പേരാമ്പ്ര: ബി.ജെ.പിയും ആര്.എസ്.എസും മതേതരത്വ സങ്കല്പങ്ങളെ ഭയപ്പെടുകയാണെന്ന് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (എ.കെ.എസ്.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വമെന്ന പദം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഒരു കേന്ദ്ര മന്ത്രി തന്നെ പറയുന്നത് ഇതിന്റെ സൂചനയാണ്. അസമത്വത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യ മതസങ്കല്പത്തെ പ്രതിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ബിനോയ്വിശ്വം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇ. കെ അജിത്ത്
അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് ഒ കെ ജയകൃഷ്ണന്, കെ. കെ. ഭാസ്കരന്, സുധാകരന്, കെ കെ ബാലന്, ഇ കുഞ്ഞിരാമന്, ടി. ഭാരതി, സി. കെ. ബിജിത്ത് ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ പി. ആദര്‍ശ് സ്വാഗതം പറഞ്ഞു.

