ബിമാക്ക കക്കഞ്ചേരിയുടെ പരിസ്ഥിതി ദിനാഘോഷം

ബിമാക്ക കക്കഞ്ചേരി പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ബിമാക്ക പരിസരത്ത് വൃക്ഷത്തെ നട്ടു കൊണ്ട് ഗണേശ് കക്കഞ്ചേരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് ഷൈജു എ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ രാജേഷ്. പി.കെ, ഷിജു സി.എം, എ എം കുട്ടികൃഷ്ണൻ, വിനോദ് കണയങ്കോട്, സൂര്യ കെ. എന്നിവർ സംസാരിച്ചു.

വിദ്യാർഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. LP വിഭാഗത്തിൽ മാനവേദ്, UP വിഭാഗത്തിൽ ആദിദേവ് എന്നിവർ വിജയികളായി. പി. ബീരാൻ കുട്ടികള്‍ക്ക് സമ്മാനദാനം നിർവ്വഹിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാത്ഥികൾക്കും പ്രോത്സാഹന സമ്മാനത്തോടൊപ്പം ഫലവൃക്ഷത്തൈ വിതരണവും നടത്തി.


