KOYILANDY DIARY.COM

The Perfect News Portal

ബാല​ശാസ്ത്ര കോണ്‍ഗ്ര​സ്സിന്റെ ദേശീ​യ​ത​​ലത്തി​ലേക്ക് കോഴിക്കോട് നിന്ന് 4 ടീമു​കള്‍

കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേ​തിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേ​തിക പരി​സ്ഥിതി കൗണ്‍സിലും നേതൃത്വം നല്‍കുന്ന ബാല​ശാസ്ത്ര കോണ്‍ഗ്ര​സ്സിന്റെ ദേശീ​യ​ത​​ലത്തി​ലേക്ക് കോഴിക്കോട് നിന്ന് 4 ടീമു​കള്‍ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആകെ​യുള്ള 16 ടീമു​കളില്‍ 4 ടീമു​കളും ഒരു ജില്ല​യില്‍ നി​ന്നാ​വു​ന്നത് ആദ്യമായാണ്.

സീനി​യര്‍ വിഭാ​ഗ​ത്തില്‍ നിന്ന് ഗവ. എച്ച്‌.​എ​സ്.​എ​സ്. കോക്ക​ല്ലൂരിലെ അനു​വിന്ദ്.പി.​ആര്‍ കോണ്‍ക്രീറ്റ് കട്ട പാകലിലെ ദൂഷ്യ​വ​ശ​ങ്ങള്‍ മനോ​ഹ​ര​മായി അവ​ത​രി​പ്പിച്ച്‌ ദേശീ​യ​ത​ല​ത്തി​ലേക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചാല​പ്പു​റം ഗവ. ഗണ​പത് മോഡല്‍ ഗേള്‍സ് എച്ച്‌.​എ​സ്.​എ​സിലെ ഭവ്യ.​ പി കാവു​ക​ളിലെ സസ്യ​ജാ​ല​ങ്ങ​ളെ​യും മണ്ണി​ന​ങ്ങളെയും കുറിച്ച്‌ പഠനം നട​ത്തി ദേശീ​യ​ത​ല​ത്തിലെത്തി.

ജൂനി​യര്‍ വിഭാ​ഗ​ത്തില്‍ ഗവ. എച്ച്‌.​എ​സ്.​എ​സ്. കുറ്റി​ക്കാ​ട്ടൂരിലെ ലുബ്ന ഷെറിന്‍ ഊര്‍ജ​സം​ര​ക്ഷ​ണ​ത്തില്‍ വിവി​ധ​തരം എല്‍.​ഇ.ഡി ബള്‍ബു​ക​ളുടെ ഗുണ​മേന്‍മ​യെ​ക്കു​റിച്ച്‌ പഠനം നട​ത്തിയും നന്മ​ണ്ട സര​സ്വതി വിദ്യാ​മ​ന്ദിറിലെ മയൂഖ ഷാജി നന്മ​ണ്ട പ്രദേ​ശത്തെ ഡെങ്കി​പ്പനി ബാധി​ത​രേയും അതിന്റെ ശാസ്ത്രീയകാര​ണ​ങ്ങളെ കുറിച്ചും പ്രോജക്‌ട് അവ​ത​രി​പ്പിച്ച്‌ ദേശീ​യ​ത​ല​മത്സ​ര​ത്തിന് അര്‍ഹത നേടി.

Advertisements

ഡിസം​ബര്‍ 27 മുതല്‍ 31 വരെ ഗുജ​റാ​ത്തിലെ ഗാന്ധി​ന​ഗ​റില്‍ നട​ക്കുന്ന ദേശീ​യ​ത​ല​മത്സ​ര​ത്തില്‍ ഈ 4 ടീമു​കള്‍ കോഴി​ക്കോട് ജില്ല​യെ പ്രതി​നി​ധീ​ക​രി​ക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *