ബാറ്ററി മോഷ്ടാവ് അറസ്റ്റിൽ

കൊയിലാണ്ടി: ബി.എസ്.എൻ.എൽ.ഓഫീസിലെ ജനറേറ്ററിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തിരുപ്പൂർ രാജപുരം നാടാർ തെരുവിൽ ശങ്കർ (50) നെ യാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബാറ്ററി ചെങ്ങോട്ടുകാവിലെ ആക്രി കടയിൽ വിൽക്കുകയായിരുന്നു.
കൊയിലാണ്ടി എസ്.ഐ.കെ. ബാബുരാജ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ ബി.എസ്.എൻ.എൽ.ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

