ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

ധനമന്ത്രി തോമസ് ഐസക് ഇന്നവതരിപ്പിച്ച ബജറ്റിലെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ
*എല്ലാ ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തും*

*60 കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്ഷന്* *കുടിശിക ഓണത്തിനു മുമ്പ് കൊടുത്തു തീര്‍ക്കും*

*എല്ലാ സാമൂഹിക പെന്‍ഷനുകളും 1,000 രൂപയാക്കും*
*സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി*
*12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ്*
*തൊഴിലുറപ്പ് പദ്ധതിയില്‍പെട്ടവര്‍ക്ക് ആരോഗ്യപദ്ധതി*
*ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 68 കോടി*
*അന്ധര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ പരിശീലനത്തിന് ഒന്നരകോടി*
*മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 100 കോടി*
*ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം*
*മുന്നോക്ക വികസന കോര്പറേഷന് 35 കോടി രൂപ*
*പട്ടികവര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ 450 കോടി*
*അഗതികള്‍ക്കുള്ള ആശ്രയപദ്ധതി വിപുലീകരിക്കും*
*പണി പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതിവീടൊന്നിന് രണ്ടു ലക്ഷം രൂപ സഹായം*
*ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് വീതമെങ്കിലും നല്‍കും*
*ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി*
*അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 20,000 കോടിയുടെ പാക്കേജ്*
*അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട്*
*പെട്രോള്‍ സെസും മോട്ടോര്‍ വാഹന നികുതിയുടെ ഒരു ഭാഗവും ഫണ്ടിലേക്ക്*
*കെഎസ്ഡിപിയുടെ കീഴില്‍ പൊതുമേഖലയില്‍ മരുന്നു നിര്‍മാണ കമ്പനി*
*പച്ചക്കറി വിപണന സഹായത്തിന് 25 കോടി*
*നാളികേര വികസനത്തിന് 100 കോടി*
*വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കിനെല് സംഭരണത്തിന് 385 കോടി*
*നെല്‍വയല്‍ ഡാറ്റാ ബാങ്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും*
*റബര്‍ ഉത്തേജന പാക്കേജ് തുടരും*
*റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ*
*കശുവണ്ടി മേഖലയ്ക്കായി 100 കോടി രൂപ*
*മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 26 കോടി*
*ആഴക്കടല്‍ മത്സ്യബന്ധന പരിശീലന പരിപാടികള്‍ക്കായി 10 കോടി*
*പച്ചക്കറി കൃഷിക്കായി കൂട്ടായ്മ*
*അഗ്രോ പാര്‍ക്കുകള്‍ക്ക് 500 കോടി*
*കടക്കെണിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അഞ്ചു കോടി*
*മണ്ണ്, ജലസംരക്ഷണം തൊഴിലുറപ്പു പദ്ധതിയിലേക്ക്*
*കയര്‍ വിലസ്ഥിരതാ ഫണ്ട് 17ല്‍ നിന്ന് 100 കോടിയാക്കി*
*തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ കയറും കയര്‍ഫെഡ് സംഭരിക്കും*
*മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് 50 കോടി*
*കൈത്തറി ഖാദി മേഖലകളില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും*
*കന്നുകുട്ടി പരിപാലനത്തിന് 50 കോടി*
*സൗജന്യ റേഷന്‍ വിതരണം വിപുലീകരിക്കും

