ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റ് അടിച്ചു തകർത്തു

കൊയിലാണ്ടി: ദേശീയ പാതയിൽ മാർക്കറ്റ് റോഡിന് സമീപം മോഡേൺ ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റ് അടിച്ചു തകർത്തു. അക്രമത്തിൽ മാർബിൾ മേശയും ക്യാഷ് അലമാരയും തകർന്നു. ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. കൊയിലാണ്ടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. കടയിലെ സി.സി.ടി.വി.ക്യാമറയിൽ അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് പോലീസിനു കൈമാറുമെന്ന് ഉടമ ദാസൻ പറഞ്ഞു.
അക്രമിയെ മുന്നിൽ കൊണ്ടുവരണമെന്ന കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. കെ .എം രാജീവൻ അധ്യക്ഷത് വഹിച്ചു. മണിയോത് മൂസ, ടി .പി .ഇസ്മായിൽ, എം .ശശീന്ദ്രൻ, പി .കെ .റിയാസ്, ജലീൽ മൂസ എന്നിവർ സംസാരിച്ചു. 20000 രൂപ നഷ്ടം വന്നിട്ടുണ്ട്.
കൊയിലാണ്ടി മർച്ചന്റ് അസോസിയേഷനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പി.കെ.ശുഹൈബ്, കെ.കെ.നിയാ സ്, എ.കുഞ്ഞമ്മത്, ബി.എച്ച്.ഹാഷിം, പി.പ്രജീഷ്, പി.പി.ഉസ്മാൻ ,കെ ദിനേശൻ എന്നിവർ സംസാരിച്ചു.
