പ്രമുഖ സോഷ്യലിസ്റ്റ് ആയിരുന്ന ഇ വേലായുധനെ അനുസ്മരിച്ചു

കൊയിലാണ്ടി: കന്നൂർ – പ്രമുഖ സോഷ്യലിസ്റ്റ് ആയിരുന്ന ഇ വേലായുധനെ സമത വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി യോഗം അനുസ്മരിച്ചു. മുൻ MLA അഡ്വ. എം.കെ. പ്രേംനാഥ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്ക് ഉള്ള ഉപഹാര വിതരണം കെ. ലോഹ്യ നിർവഹിച്ചു. സോഷ്യലിസ്റ്റുകളായ തിരുമംഗലത്ത് മീത്തൽ സുധാകരൻ, കാർത്തികേയൻ, ബാലൻ ഇ. എം, ധർമ്മൻ എം എം, മാധവൻ നായർ പി, മുല്ലപ്പള്ളി നാരയണൻ നായർ എന്നിവരുടെ ആദരിക്കൽ ചടങ്ങ് സി. ഹരി നിർവഹിച്ചു. അരുൺ നമ്പ്യാട്ടിൽ, കരുണാകരൻ കൂമ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് മാസ്റ്റർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പുഷ്പാർച്ചനയിൽ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ഉണ്ണി മൊടക്കല്ലൂർ, ടി. എo ശശി, ടി. സുരേഷ്, മണി ചാലിൽ എന്നിവർ പങ്കെടുത്തു.

