പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

പുതുക്കാട് : പ്രണയം നിരസിച്ച പതിനേഴുകാരിയെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. നെല്ലായി സ്വദേശി കോട്ടുവളപ്പില്‍ മഹേഷ് (28) ആണു കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞമാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മൂത്രത്തിക്കര ജനാര്ദ്ദനന് കോളനിയില്‍ താമസിക്കുന്ന പെണ്‍കുട്ടി മഹേഷിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. ഇതോടെ പെണ്‍കുട്ടിയോട് വൈരാഗ്യം തോന്നിയ മഹേഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി തലയിലും കാലിലും കൈയ്യിലും കമ്പിവടി കൊണ്ട് അടിയ്ക്കുകയായിരുന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം മഹേഷ് ഒളിവില്‍ പോകുകായായിരുന്നു. കേസില്‍ കീഴടങ്ങാതെ രക്ഷയില്ല എന്ന് മനസിലായതോടെയാണ് മഹേഷ് കോടതിയില്‍ കീഴടങ്ങിയത്.

