KOYILANDY DIARY.COM

The Perfect News Portal

പുസ്തകം വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക്

ഷാര്‍ജ> പുസ്തകങ്ങള്‍ വിറ്റ് കിട്ടുന്ന പണം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനായി സ്ത്രീ കൂട്ടായ്മ. തൃശൂരിലെ വനിതാ പ്രസിദ്ധീകരണ കൂട്ടായ്മയായ സമത പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്യൂസ് പുസ്തകം വിറ്റ് കിട്ടുന്ന പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പുസ്തക പ്രകാശന വേളയില്‍ അധികൃതര്‍ അറിയിച്ചു.

വനിതാ പ്രസിദ്ധീകരണ കൂട്ടായ്മയായ സമത പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്യൂസ് അഥവാ മലബാര്‍ പൂന്തോട്ടം എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജയില്‍ വെച്ചാണ്‌ നടന്നത്. ഇതോടൊപ്പം സമത പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനവും പ്രമുഖ ഗസല്‍ ഗായകന്‍ ഉമ്ബായിയുടെ അനുസ്മരണവും സിപിഐ എം പോളിറ്റ് ബ്യുറോ അംഗവും മുന്‍ വിദ്യഭ്യാസ മന്ത്രിയുമായ എം എ ബേബി നിര്‍വഹിച്ചു. പുസ്തക പ്രകാശന രംഗത്ത് ഇത്രയധികം പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത ഏക വനിത കൂട്ടായ്മയായ സമതയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ വരുത്തും എന്ന് എം എ ബേബി പറഞ്ഞു. സമത മാനേജിങ് ട്രസ്റ്റി പ്രൊഫ. ഉഷാകുമാരിയാണ് ഹോര്‍ത്തൂസ് മലബാറിക്യൂസ് രചിച്ചത്. പുസ്തകങ്ങള്‍ വിറ്റ് കിട്ടുന്ന പണം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഉഷാകുമാരി പറഞ്ഞു. ഈ മാസം 31 ഇന് ആരംഭിക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സമതയുട സ്റ്റാള്‍ ഉണ്ടാകുമെന്നും ഉഷാകുമാരി പറഞ്ഞു.

മാസ് ഷാര്‍ജ യുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കൈരളി ടിവി മിഡില്‍ ഈസ്റ്റ് ന്യൂസ്‌ ഡയറക്ടര്‍ ഇ എം അഷ്‌റഫ് പുസ്തക പരിചയം നടത്തി. മാസ് പ്രസിഡന്റ് പി പി രമേശ് അധ്യക്ഷനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍, കേരള പ്രവാസി ക്ഷേമനിധി ഡയറക്‌ട് ബോര്‍ഡ് അംഗം കൊച്ചു കൃഷ്ണന്‍, ലോക കേരളസഭ അംഗം കെ ബി മുരളി എന്നിവര്‍ സംസാാരിച്ചു. ഷാജഹാന്‍ മാടമ്ബാട്ട്, സോണിയ റഫീഖ്, സര്‍ജു,വിനോദ് നമ്ബ്യാര്‍, ഉമ്ബായിയുടെ മക്കളായ സമീര്‍, ശൈലജ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. മാസ് സെക്രട്ടറി തുളസീദാസ് , വാഹിദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പുസ്തക പ്രസാധന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സമതയുടെ മാനേജിങ് ട്രസ്റ്റി പ്രഫ. പി എ ഉഷാകുമാരിയെ ചടങ്ങില്‍ ആദരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *