പുളിയഞ്ചേരിയിൽ കനാൽ ഭിത്തി തകർന്നു

കൊയിലാണ്ടി: ഇരിങ്ങൽ ബ്രാഞ്ച് മെയിൻ കനാൽ ഭിത്തി പുളിയഞ്ചേരിയിൽ തകർന്നു. ഇത് കാരണം കനാലിൽ ജലവിതരണം നിർത്തിവെച്ചു. മുചുകുന്ന് റോഡിലെ സൈഫൺ വടക്കുഭാഗത്താണ് വലിയ ദ്വാരത്തിലൂടെ വെള്ളം പുറത്തേക്കൊഴുകിയത്. ഉടൻ തന്നെ ഷട്ടർ അടച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായില്ല.
കഴിഞ്ഞ വർഷങ്ങളിലും പല സ്ഥലങ്ങളിലായി കനാൽ ഭിത്തി തകർന്നിരുന്നു. താൽക്കാലികമായി മണൽച്ചാക്കും മറ്റും ഉപയോഗിച്ച് ഭിത്തി നിർമ്മിക്കുമ്പോഴേക്കും കനാൽ അടയ്ക്കേണ്ട സമയമാവാറുണ്ട്.
