പുതുശ്ശേരി രാമചന്ദ്രന് എഴുത്തച്ഛന് പുരസ്കാരം

തിരുവനന്തപുരം: ഈവര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് കവിയും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന് അര്‍ഹനായി. മലയാള ഭാഷയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് സാംസ്കാരികമന്ത്രി കെ.സി ജോസഫ് പറഞ്ഞു. 1.5 ലക്ഷം രൂപയാണ് പുരസ്കാരം. 87 കാരനായ പുതുശ്ശേരി രാമചന്ദ്രന് ഇംഗ്ലീഷ്, സംസ്കൃതം, തമിഴ് ഭാഷകളില്‍നിന്ന് നിരവധി കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
