പീഡനക്കേസ് : കോൺഗ്രസ്സ് എം.എൽ.എ. എം. വിൻസെന്റ് അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ എം. വിൻസെന്റ് എം.എല്‍.എ അറസ്റ്റില്‍. നാല് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എം.എല്‍.എയെ പിന്നീട് പേരൂര്‍ക്കട പൊലീസ് ക്ലബിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ട് പോയി.
നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിന്‍സെന്റ് എം.എല്‍.എ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ആരോപണമുന്നയിച്ച വീട്ടമ്മ വിഷാദ രോഗത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായി വിന്‍സെന്റ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.തിങ്കളാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കും.

വീട്ടമ്മയുടെ ലൈംഗികപീഡന പരാതിയില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നെയ്യാര്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. എം.എല്‍.എ ഹോസ്റ്റലിലെ ഒന്‍പതാം നമ്ബര്‍ മുറിയിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുടെ മൊഴി, സാഹചര്യ തെളിവുകള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയെല്ലാം എം.എല്‍.ക്ക് എതിരാണ്.എം.എല്‍.എയെ ചോദ്യംചെയ്യുന്നതിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥ അജീതാബീഗത്തിന് അനുമതിനല്‍കിയിരുന്നു.

അതിനിടെ വിന്‍സന്‍റിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. അഞ്ച് മാസത്തിനിടെ 900 തവണ എം.എല്‍.എയുടെ ഫോണില്‍ നിന്ന് വീട്ടമ്മയെ വിളിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടമ്മയുടെ ഫോണില്‍ നിന്ന് തിരിച്ച് കൂടുതല്‍ കോളുകള്‍ വിളിച്ചിട്ടില്ല. മാത്രമല്ല, വീട്ടമ്മ വിന്‍സന്‍റിന്‍റെ നമ്ബര്‍ ബ്ളോക്ക് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചശേഷം കേസ് ഒതുക്കിത്തീര്ക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ സഹോദരനെ എം.എല്‍.എ ബന്ധപ്പെടുകയും ആത്മഹത്യശ്രമത്തിന് കാരണം കുടുംബവഴക്കാണെന്ന് പൊലീസിനോട് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ മൊബൈല്‍ സംഭാഷണം സഹോദരന് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. കൂടാതെ ആത്മഹത്യശ്രമത്തിന് ദിവസങ്ങള്‍ക്ക് മുമ്ബ് വീട്ടമ്മ സഹോദരനോട് താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി വിന്െസന്റായിരിക്കുമെന്നും വിന്‍െസന്റ് ചതിച്ചെന്നും പറഞ്ഞിരുന്നു. ഈ ഫോണ്‍ സംഭാഷണവും ബന്ധുക്കള്‍ പൊലീസിനെ ഏല്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വീട്ടമ്മയുടെ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന് വൈദ്യപരിശോധന നടത്തിയിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു പരിശോധന. മജിസ്ട്രേറ്റിനും പൊലീസിനും നല്‍കിയമൊഴി ഡോക്ടറിന് മുന്നിലും ഇവര്‍ ആവര്‍ത്തിച്ചു. നവംബര്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് ലൈംഗികമായി പീഡിപ്പിച്ചത്. വസതിയില്‍ അതിക്രമിച്ച് കയറി രണ്ടുതവണ ബലാത്സംഗംചെയ്ത എം.എല്‍.എ കടയില്‍ കയറി പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. പിന്നീട് ഫോണിലൂടെ ശല്യപ്പെടുത്തിയെന്നും പറയുന്നു.
