പിഷാരികാവ് ദേവസ്വം അയ്യപ്പസേവാകേന്ദ്രം ഭക്തർക്ക് തുറന്ന് കൊടുക്കും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം അയ്യപ്പസേവാകേന്ദ്രം ഇന്ന് ഭക്തർക്ക് തുറന്ന് കൊടുക്കും. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനത്തിനുപോകുന്ന അയ്യപ്പഭക്തര്‍ക്ക് അന്നദാനം, ശൗചാലയ സൗകര്യം, വിരിവെക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം എന്നിവ സൗജന്യമായി ഏര്‍പ്പെടുത്തിയിട്ടുള്ള സേവാകേന്ദ്രം കൊല്ലം ചിറയ്ക്ക് സമീപമുള്ള ദേവസ്വം സ്ഥലത്താണ് പ്രവര്‍ത്തിക്കുക. 64 ദിവസം 24 മണിക്കൂറും അയ്യപ്പഭക്തന്മാര്ക്ക് സേവനം നല്‍കുമെന്ന് ദേവസ്വം ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.
