പാലിയേറ്റീവ് സാന്ത്വന സ്നേഹസംഗമം നടന്നു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും താലൂക്കാശുപത്രിയും സംയുക്തമായി നഗരസഭയിലെ കിടപ്പ് രോഗികളുടെ സംഗമവും തൊഴിൽ പരിശീലനവും നടത്തി. പരിപാടി കെ.ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ബോയസ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗൽ സർവ്വീസ് അദ്ധ്യക്ഷൻ ആർ. എൽ. ബൈജു, കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു, എൻ. കെ. ഭാസ്ക്കരൻ, വി. സുന്ദരൻ, ദിവ്യ ശെൽവരാജ്, വി. കെ. അജിത, കൗൺസിലർമാരായ അഡ്വ: കെ. വിജയൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, വി. പി. ഇബ്രാഹിംകുട്ടി, കെ. വി. സുരേഷ്, സെലിന സി. കെ, ആശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻ ബാബു, ആർ. എം. ഒ. ഡോ: വി അസീസ്, കെ. ചിന്നൻ, സി. സത്യചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ: എ. വിനു നന്ദി പറഞ്ഞു.

