പാലിയേറ്റീവ് വളണ്ടിയർമാർക്ക് ബോധവത്കരണ ക്ലാസ് നടത്തി
കൊയിലാണ്ടി: നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് കാരുണ്യ- വയോമിത്രം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി പാലിയേറ്റീവ് വളണ്ടിയർമാർക്കായി ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ ഉൽഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.
.

.
നഗരസഭ കൗൺസിലർ രജീഷ്, ക്ഷേമകാര്യ സ്റ്റാൻ്റിoഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് സാന്ത്വന പരിചരണം – ഹോമിയോപ്പതിയുടെ പ്രസക്തിയും സാദ്ധ്യതകളും എന്ന വിഷയത്തിൽ ഡോ സിബി രവീന്ദ്രൻ (മെഡിക്കൽ ഓഫീസർ, ഗവ: താലൂക്ക് ഹോമിയോ ആശുപത്രി കൊയിലാണ്ടി), സാന്ത്വന പരിചരണം എന്ന വിഷയത്തിൽ റാൻഡോൽഫ് വിൻസൻ്റ് (നഴ്സിംഗ് ഓഫിസർ സി എച്ച സി തലക്കുളത്തൂർ) എന്നിവർ ക്ലാസ് എടുത്തു.
.

.
ഡോ. റസ്മിന ഇ. കെ പങ്കെടുത്തു. കാരുണ്യ പ്രൊജക്ട് മെഡിക്കൽ ഓഫിസർ ഡോ ആതിര വിശ്വാനാഥൻ എം നന്ദി പ്രകടിപ്പിച്ചു. പരിപാടിയിൽ മുൻസിപ്പാലിറ്റിയിലെ 44 വാർഡുകളിൽ നിന്നായി 46 വളണ്ടിയർമാർ പങ്കെടുത്തു.
