പാലിയേറ്റീവ് കെയറിന് കുരുന്നുകളുടെ കൈത്താങ്ങ്

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം -എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ പാവപ്പെട്ട രോഗികൾക്കായി ശേഖരിച്ച തുക പാലിയേറ്റീവ് കെയർ ദിനത്തിൽ പയ്യോളി ശാന്തി പാലിയേറ്റീവ് കെയറിന് കൈമാറി. സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ശാന്തി പാലിയേറ്റീവ് വളണ്ടിയർ എൻ.എം.രാജന് സ്കൂൾ ലീഡർ ദിയലിനീഷ് തുക കൈമാറി.
സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി അദ്ധ്യക്ഷത വഹിച്ചു. വി.ടി. ഐശ്വര്യ, പി.നൂറുൽ ഫിദ, ഒ.ടി.സുൽഫിയ എന്നിവർ സംസാരിച്ചു.
