പാലാരിവട്ടം പാലം: ഇ. ശ്രീധരൻ്റെ മേല്‍നോട്ടത്തില്‍ പുതുക്കിപ്പണിയും

പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനം. ചെന്നൈ IIT റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ. ശ്രീധരനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ചെന്നൈ IIT റിപ്പോര്‍ട്ടില്‍ തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അടിസ്ഥാനപരമായി പാലത്തിനു ബലക്ഷയം ഉണ്ട്. പുനരുദ്ധാരണമോ, ശക്തിപ്പെടുത്താലോ ഫലപ്രദമാകില്ല. സ്ഥായിയായ പരിഹാരമായി പാലം പുതുക്കിപ്പണിയണം ആ നിര്‍ദ്ദേശം അംഗീകരിക്കുന്നു. നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക മികവുള്ള ഏജന്‍സിയെ ഏല്‍പ്പിക്കും.
മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സിയുണ്ടാവും. ഉചിതവും പ്രായോഗികവുമായ തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ആദ്യ വാരം നിര്‍മ്മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരണം ലക്ഷ്യമിടുന്നു. ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പണി പുരോഗമിക്കും
