KOYILANDY DIARY.COM

The Perfect News Portal

പാമ്പാടി രാജന് ഊഷ്മളമായ സ്വീകരണം നൽകി

കൊയിലാണ്ടി: ഉറച്ച ശരീരവും, പ്രൗഡഗംഭീരമായ നടത്തവുമായി ആനപ്രേമികളുടെ മനം കവർന്ന കേരളത്തിലെ ലക്ഷണമൊത്ത സഹ്യപുത്രൻ പാമ്പാടി രാജന് ഊഷ്മളമായ സ്വീകരണം നൽകി. പയറ്റ് വളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന്റെ കുളിച്ചാറാട്ട് എഴുന്നള്ളിപ്പിനാണ് ഗജരാജലക്ഷണ പെരുമാൾ. പാമ്പാടി രാജനെ പയറ്റുവളപ്പിൽ ആനപ്രേമി സംഘം കൊയിലാണ്ടിയിൽ എത്തിച്ചത്.

കാലത്ത് 10 മണിയോടെ കൊരയങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപത്തു നിന്നും, നൂറ് കണക്കിന് ആനപ്രേമികളുടെയും, താലപ്പൊലിയും, വാദ്യമേളങ്ങളും,ആർപ്പുവിളികളുമായാണ് പയറ്റുവളപ്പിൽ ക്ഷേത്രത്തിലെക്ക് ആനയിച്ചത്. തുടർന്ന് ക്ഷേത്രത്തിലെത്തിയ ശേഷം. ഗജരാജ മുകിൽ വർണ്ണൻ പട്ടം നൽകി ആദരിച്ചു.

വൈകീട്ട് നടന്ന ആറാട്ട് ഘോഷയാത്രയിൽ പാമ്പാടി രാജൻ ഭഗവതിയുടെ തിടമ്പേറ്റി, നുറ് കണക്കിനാളുകളാണ് ഗജരാജനെ കാണാനെത്തിയത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *