പശു പേയിളകി ചത്തു. ചെങ്ങോട്ടുകാവിൽ നൂറോളം പേർ ചികിത്സ തേടി

കൊയിലാണ്ടി: കറവപശു പേയിളകി ചത്തെന്ന് സംശയം. നൂറിലധികം പേർ ചികിൽസ തേടി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 12-ാം വാർഡിലെ തറക്കാട്ട് താഴ രാഘവന്റെ ഉടമസ്ഥതയിലുള്ള കറവപശുവാണ് കഴിഞ്ഞ ദിവസം ചത്തത്. പേയിളകിയാണ് ചത്തതെന്ന സംശയത്തിലാണ് പാൽ കുടിച്ച നൂറോളം പേർ.
ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രതിരോധ ചികിത്സ തേടിയെത്തി. പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, വാർഡ് മെമ്പർ സാദിഖ് തുടങ്ങിയവർ വീടുകളിൽ സന്ദർശിച്ച് നടപടികൾ സ്വീകരിച്ചു.

