KOYILANDY DIARY.COM

The Perfect News Portal

പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വിദ്യാർത്ഥികൾ ആശങ്കയിൽ

കൊയിലാണ്ടി. സംസ്ഥാനത്ത് പ്രൈമറി അധ്യാപക നിയമനത്തിനുള്ള യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എ‍ഡ്യൂക്കേഷൻ (ഡി എൽ എഡ്) അവസാന സെമസ്റ്റർ പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്ന കേരള വിദ്യാർത്ഥി ജനത പ്രസ്താവനയിലൂടെ പറഞ്ഞു. പരീക്ഷഫലം പ്രസിദ്ധീകരിക്കാത്തതിൽ വിദ്യാർത്ഥികൾ ആശങ്കയിലാണ്. പരീക്ഷ കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോവിഡ് മൂലം നീണ്ടു പോയ പരീക്ഷ ഓഗസ്റ്റ് മാസം അവസാനത്തോടെയായിരുന്നു നടത്തിയത്. കോളേജുകളെ സമീപിക്കുമ്പോൾ മൂല്യ നിർണ്ണയം പൂർത്തിയായിട്ടുണ്ടെന്നും പരീക്ഷാ ഭവനുമായി ബന്ധപ്പെടുമ്പോൾ ഫലം ഉടനെ വരുമെന്ന അറിയിപ്പും മാത്രമാണ് ലഭിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. 

മിക്ക വിദ്യാർത്ഥികളും ഫലം വന്നതിന് ശേഷം എയ്ഡഡ് സ്കൂളുകളിൽ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളണമെന്ന്  കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ്, ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ എന്നിവര്‍ പറഞ്ഞു. നവംബറിൽ സ്കൂൾ തുറക്കന്നതിന് മുൻപായി ഫലം വരികയാണെങ്കിൽ എല്ലാവർക്കും ഉപകാരപ്രദമാകും. അല്ലാത്ത പക്ഷം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. തങ്ങളുടെ ഒരു വർഷം വെറുതെ കളയപ്പെടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുകയെന്നും വിദ്യാർത്ഥികൾ പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *