പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്: മദ്രസ അധ്യാപകന് അറസ്റ്റില്‍

കോഴിക്കോട്: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സിലില്‍ മുഹമ്മദി (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പുല്ലാളൂരിലെ മദ്രസ അധ്യാപകനാണ് പ്രതിയായ മുഹമ്മദ്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിനടുത്തുള്ള ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
