പതാകദിനം ആചരിച്ചു

കൊയിലാണ്ടി: പത്മശാലിയ സംഘം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു ശാഖാ യൂണിറ്റ് പതാകദിനം ആചരിച്ചു. മുതിർന്ന സമുദായംഗമായ കളിപ്പുരയിൽ കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. പി.പി. സുധീർ താലൂക്ക് സെക്രട്ടറി പി.കെ. ശ്രീധരൻ, എ.വി.അഭിലാഷ്, പുതിയ പറമ്പത്ത് ബാലൻ, കെ.കെ. കാർത്യായനി, ചിത്ര ചൈത്രം, കെ.കെ. ബാലൻ എന്നിവർ സംസാരിച്ചു.
