പട്ടാമ്പി ഓങ്ങല്ലൂരില്‍ പനി ബാധിച്ച് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പട്ടാമ്പി: പട്ടാമ്പി ഓങ്ങല്ലൂരില്‍ പനി ബാധിച്ച് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കാരക്കാട് പാറപ്പുറം താഹിര്‍ മുസ്ല്യാരുടെ മകന് മുഹമ്മദ് റസീന്‍ ആണ് മരിച്ചത്
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഓങ്ങല്ലൂരില്‍ ഒരു മാസത്തിനിടെയുണ്ടാകുന്ന നാലാമത്തെ പനിമരണമാണ് മുഹമ്മദ് റസീന്റേത്. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നു.

പനി ബാധിച്ച് ഓങ്ങല്ലൂരില്‍ താഴത്തേതില്‍ കുഞ്ഞി മുഹമ്മദിന്റെ മകന് ബഷീര്‍(31) ജൂണ്‍ 19ന് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. പനി ബാധിച്ച് പത്ത് വയസ്സുകാരി ആയിഷ സന കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. മെയ് 27ന് ഡെങ്കിപ്പനി ബാധിച്ച് തിയ്യാട്ടില്‍ ബഷീര്‍ എന്നയാളും മരിച്ചിരുന്നു.

ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ നിരവധിപേര്‍ പനിബാധിച്ച് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ കഴിഞ്ഞദിവസംവരെ 930 പേരാണ് പനിബാധിച്ച് ചികിത്സതേടിയത്. ഇവരില്‍ 40 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണമുണ്ടെന്ന് സംശയിക്കുന്നു.

