പച്ചക്കറി സ്വയം പര്യാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പച്ചക്കറി സ്വയം പര്യാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വാര്‍ഡിലെ ആറ് അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് പത്ത് വീതം വീടുകള്‍ തെരഞ്ഞെടുത്ത് ഓരോ വീട്ടിലും ഒരു സെന്റ് ഭൂമിയില്‍ പച്ചക്കറി കൃഷി നടത്തുന്നതാണ് പദ്ധതി.
നാട്ടുകാരുടെ സഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനത്തില്‍ ഏറ്റവും നന്നായി കൃഷി പരിപാലിച്ച് വിളവ് കൊയ്യുന്ന വീട്ടുകാരെ ആദരിക്കും. 23 മുതല്‍ 29വരെ തിരുവള്ളൂര്‍ ഗവ. മാപ്പിള യു.പി. സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്. സീറോ വെയ്സ്റ്റ് തിരുവള്ളൂര്‍ എന്ന പേരില്‍ തിരുവള്ളൂര്‍ ടൗണിനെ മാലിന്യ മുക്തമാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ടി ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം പഞ്ചായത്ത് പ്രസിഡന്റിന് സമര്‍പ്പിച്ചിട്ടുണ്ട്.

കടയുടമകളുടെയും നാട്ടുകാരുടെയും യോഗം വിളിച്ച് പദ്ധതി ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചതായി ഇവര്‍ പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി സെമിനാറുകള്‍, രക്ഷാകര്‍തൃ ബോധവത്കരണം, കലാ സംസ്കാരിക പരിപാടികള്‍, ഫയര്‍ ഫോഴ്സിന്റെ മോക് ഡ്രില്‍ എന്നിവ നടക്കും.

23 ന് വൈകീട്ട് 4 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മോഹനന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 29 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പങ്കെടുക്കും. ക്യാമ്പിന്റെ വിജയത്തിനായി വാര്‍ഡ് മെമ്പര്‍ എഫ്. എം. മുനീര്‍ ചെയര്‍മാനും വി.കെ. ബാലന് കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചതായി പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍ സമീര്‍ അറിയിച്ചു.

