പകൽ എഴുന്നള്ളിപ്പും, കാർത്തിക വിളക്കും

കൊയിലാണ്ടി: മണ്ഡലവിളക്കിന്റെ ഭാഗമായുള്ള പകൽ എഴുന്നള്ളിപ്പും, കാർത്തിക വിളക്കും ഭക്തി സാന്ദ്രമായി. കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ 41 ദിവസം. നീണ്ടു നിൽക്കുന്ന മണ്ഡലവിളക്കാഘോഷത്തിന്റെ ഭാഗമായാണ് പകൽ എഴുന്നള്ളിപ്പ് ഇതെദിവസം തന്നെ കാർത്തിക വിളക്ക് വരുന്നത് പുണ്യമായാണ് ഇവിടുത്തെ ഭക്തജനങ്ങൾ കാണുന്നത്.
മണ്ഡല മാസത്തിലെ നാല് വെള്ളിയാഴ്ചകളിലാണ് വാദ്യമേളത്തോടെ പകൽ എഴുന്നള്ളിപ്പ് ഉണ്ടാവുക. മറ്റ് ദിവസങ്ങളിൽ പ്രത്യേക മണ്ഡലവിളക്ക് പൂജയും ഉണ്ടാവും. കൊരയങ്ങാട് വാദ്യസംഘത്തിന്റെ നേതൃത്വത്തിലുള്ള 50 ഓളം കലാകാരൻമാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളത്തോടെയായിരുന്നു എഴുന്നള്ളിപ്പ്. വൈകീട്ട് ക്ഷേത്രത്തിൽ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർത്തിക ദീപം തെളിയിച്ചു.

