നോട്ടീസുപോലുമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി: എന്തെങ്കിലും സംഭവങ്ങളുടെ പേരില്‍ നോട്ടീസുപോലുമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനെതിരെ ഹൈക്കോടതി. വ്യവസായ സമരങ്ങളില്‍ നോട്ടീസ് നല്‍കിയാണ് സമരം നടത്തുന്നത്. അക്രമ സംഭവങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ശാസ്ത്രീയമായ നടപടി സ്വീകരിക്കണം.
എട്ട്, ഒമ്ബത് തീയ്യതികളില്‍ നടക്കുന്ന ദേശീയപണിമുടക്കില്‍ വാഹന ഗതാഗതവും വ്യാപാരവും പരീക്ഷകളും തടസപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് തിങ്കളാഴ്ച ഉച്ചക്ക് 1.45 ന് അറിയിക്കണമെന്നും കോടതി അറിയിച്ചു. ദേശീയ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണന്നും വാഹന ഗതാഗതമോ വ്യാപാര മോ തടസപെടില്ലെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

