നീന്തല്‍ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി പന്തലായനി കക്കുളത്തില് നീന്തല്‍ പരിശീലനം ആരംഭിച്ചു. നഗരസഭയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവധി ദിവസങ്ങളില്‍ പരിശീനത്തില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കിയ നഗരസഭ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
കൂടാതെ പ്രായപരിധിയില്ലാതെ ആര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. നഗരസഭ ചെയര്മാന് അഡ്വ; കെ. സത്യന് പരിശീലനം ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം പി.എം. ബിജു, ഋഷിദാസ് കല്ലാട്ട്, സത്യന് നമ്പിവീട്ടില്‍, കെ. രാഘവന്, സുധ കിഴക്കെപ്പാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
